ചണ്ഡിഗഡ്: ഹരിയാനയിലെ ഫാക്ടറിയിലുണ്ടായ സ്ഫോടനത്തിൽ നാലു പേർ മരിച്ചു. 25 പേർക്കു പരിക്കേറ്റു. ഝജാർ ജില്ലയിലെ ബഹാദൂർഗഡിലെ ഫാക്ടറിയിലായിരുന്നു സ്ഫോടനം. സമീപത്തുള്ള ഒരു ഫാക്ടറി സ്ഫോടനത്തിൽ തകർന്നു. അഞ്ചു ഫാക്ടറികൾക്ക് നാശനഷ്ടമുണ്ടായി.