ചെന്നൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളിന്റെ ആറാം സീസണിലെ സെമിഫൈനല്‍ മത്സരങ്ങള്‍ ഇന്ന് തുടങ്ങും. ഇന്നു നടക്കുന്ന ആദ്യപാദ സെമിയില്‍ ചെന്നൈയിന് എഫ്സി സ്വന്തം ഗ്രൗണ്ടില്‍ എഫ്സി ഗോവയെ നേരിടും.
നാളെ നടക്കുന്ന മത്സരത്തില്‍ നിലവിലെ ജേതാക്കളായ ബംഗളൂരു എഫ്സി സ്വന്തം ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ എടികെയുമായി ഏറ്റുമുട്ടും.
മാര്‍ച്ച് ഏഴിന് ചെന്നൈയിന് എവേ മത്സരത്തിനായി ഗോവയുടെ മൈതാനത്ത് രണ്ടാംപാദ മത്സരം കളിക്കും. എട്ടിന് കോല്‍ക്കത്ത സാള്ട്ട്ലേക്കില് എടികെ ബംഗളൂരുവിനെതിരേ രണ്ടാം പാദ പോരാട്ടത്തിനിറങ്ങും. 14ന് ഗോവയിലാണ് ഫൈനല്‍ മത്സരം.
ഐഎസ്എല്‍ സെമി ഫൈനല്‍ ഇന്ന് ആരംഭിക്കും
01:17 AM Feb 29, 2020 | Deepika.com