ബാസ്കറ്റ്ബോള്‍: കേരള പോലീസിന തോല്‍വി
01:17 AM Feb 29, 2020 | Deepika.com
കോഴിക്കോട്: ഫിയസ്റ്റോ ഓള് ഇന്ത്യ ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ് വനിതാ വിഭാഗത്തില്‍ കേരള പോലീസിന തോല്‍വി. കേരളാ പോലീസിനെ കോല്‍ക്കത്ത ഈസ്റ്റേണ്‍ റെയില്‍വേ 83-81ന് തോല്പിച്ചു. മൂന്നാം ക്വാര്‍ട്ടര്‍ വരെ ലീഡ് ചെയത ശേഷാണ് കേരളാ പോലീസ് കീഴടങ്ങിയത്. ആവേശകരമായി നാലാം ക്വാര്‍ട്ടറില്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ് പോലീസ് തോറ്റത്. 82-81ന് കേരളം പിന്നില്‍നില്‍ക്കുമ്പോള്‍ മൂന്നു പോയിന്റ് നേടാനുള്ള അവസരം ജയലക്ഷ്മി നഷ്ടമാക്കി. കളിതീരാന്‍ ്അഞ്ച് മിനിറ്റുള്ളപ്പോള്‍ ഫ്രീ ത്രോ ബാസ്കറ്റില്‍ ഇട്ട് റെയില്‍വേ ജയിച്ചു.