കേരള പ്രീമിയര്‍ ലീഗ് സെമി നാളെ
01:17 AM Feb 29, 2020 | Deepika.com
കൊച്ചി: കേരള പ്രീമിയര്‍ ലീഗ് ഫുട്ബോള്‍ ചാംപ്യന്‍ഷിപ്പിന്റെ സെമിഫൈനല്‍ മത്സരങ്ങള്‍ നാളെ നടക്കും. ഒരേസമയം രണ്ടു സ്ഥലങ്ങളിലായാണു മത്സരം. സാറ്റ് തിരൂരും കേരള ബ്ലാസ്റ്റേഴ്സും തമ്മിലുള്ള സെമിഫൈനല്‍ തിരൂര്‍ രാജീവ്ഗാന്ധി സ്റ്റേഡിയത്തിലാണ്. ഗോകുലം എഫ്സിയും കേരള പോലീസും കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയത്തിൽ ഏറ്റുമുട്ടും. വൈകുന്നേരം നാലിനാണു കിക്കോഫ്.