മുംബൈ: ഡൽഹിയിൽ ഗുജറാത്ത് മോഡൽ ആവർത്തിക്കുകയാണെന്നും സിഎഎയുടെ പേരിൽ നടക്കുന്ന കലാപത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രാജിവയ്ക്കണമെന്നും എൻസിപി ആവശ്യപ്പെട്ടു. ഡൽഹിയിൽ ക്രമസമാധാനം പാലിക്കേണ്ട ഉത്തരാവദിത്തം കേന്ദ്ര ആഭ്യന്തരമന്ത്രാലത്തിനാണ്.
കലാപം നടന്നപ്പോൾ നിഷ്ക്രിയരായിരിക്കാൻ പോലീസിനു നിർദേശം നൽകിയത് കേന്ദ്ര ആഭ്യന്തരമന്ത്രിയാണോയെന്ന് അന്വേഷിക്കണമെന്നും മഹാരാഷ്ട്ര മന്ത്രിയും എൻസിപി ദേശീയ വക്താവുമായ നവാബ് മാലിക് പറഞ്ഞു. 34 പേർ മരിച്ച കലാപത്തിൽ പോലീസ് നിഷ്ക്രിയരായിരുന്നെന്ന് പ്രതിപക്ഷ പാർട്ടികൾ ആരോപിച്ചു.