ക്വാലാലന്പൂർ: മലേഷ്യൻ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കുന്നതിന് മാർച്ച് രണ്ടിനു പാർലമെന്റ് സമ്മേളിക്കും. പിൻഗാമിയാവുമെന്നു കരുതപ്പെട്ട അൻവർ ഇബ്രാഹിം അധികാരത്തിലെത്തുന്നതു തടയുന്നതിന് പ്രധാനമന്ത്രി മഹാതിർ നാടകീയമായി രാജിവച്ചതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കു കാരണം.
പാർലമെന്റിലെ വോട്ടെടുപ്പിൽ ആർക്കും ഭൂരിപക്ഷം കിട്ടിയില്ലെങ്കിൽ പുതിയ തെരഞ്ഞെടുപ്പു നടത്തേണ്ടിവരുമെന്ന് കാവൽ പ്രധാനമന്ത്രി പദം വഹിക്കുന്ന മഹാതിർ പറഞ്ഞു. അൻവറും മഹാതിറും മത്സര രംഗത്തുണ്ട്. എല്ലാ പാർട്ടിക്കാരെയും ഒരുമിപ്പിച്ച് ഐക്യ സർക്കാരുണ്ടാക്കാൻ മഹാതിർ നടത്തിയ ശ്രമം വിജയിച്ചില്ല. ഇതിനിടെ അധികാരത്തിൽ കടിച്ചുതൂങ്ങാനില്ലെന്നും ഭൂരിപക്ഷമുള്ള ആരെയും അംഗീകരിക്കുമെന്നും 94കാരനായ മഹാതിർ വ്യക്തമാക്കി.
മഹാതിറിനു പകരം മറ്റൊരു സ്ഥാനാർഥി ഭരണപക്ഷത്തുനിന്നു രംഗത്തു വരാൻ സാധ്യത തെളിഞ്ഞിരുന്നു.