ഹൈദരാബാദ്: ഐപിഎലിന്റെ ഈ സീസണില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ ഓസീസ് താരം ഡേവിഡ് വാര്‍ണര്‍ നയിക്കും. 2018ലെ പന്ത് ചുരണ്ടല്‍ വിവാദത്തിനു പിന്നാലെ ക്യാപ്റ്റന്‍ സ്ഥാനം നഷ്ടമായ വാര്‍ണര്‍ ആ സ്ഥാനത്തേക്ക് മടങ്ങിയെത്തി. വാര്‍ണറുടെ അഭാവത്തില്‍ കെയ്ന്‍ വില്യംസണാണ് ടീമിന്റെ സ്ഥിരനായകനായത്.
2016ല്‍ വാര്‍ണര്‍ ക്യാപ്റ്റനായിരിക്കെ സണ്‍റൈസേഴ്സ് ഐപിഎല്‍ കിരീടത്തില്‍ മുത്തമിട്ടിരുന്നു. പന്ത് ചുരണ്ടല്‍ വിവാദത്തെ തുടര്‍ന്നുണ്ടായ വിലക്കിനെ തുടര്‍ന്ന് 2018 സീസണില്‍ താരം കളിച്ചിരുന്നില്ല. ആ വര്‍ഷം സണ്‍റൈസേഴ്സ് വില്യംസണു കീഴില്‍ റണ്ണേഴ്സ് അപ്പായിരുന്നു. കഴിഞ്ഞ വര്‍ഷം ടീമിലേക്ക് തിരിച്ചെത്തിയെങ്കിലും വില്യംസണ് തന്നെ ക്യാപ്റ്റനായി തുടരുകയായിരുന്നു.
ഡേവിഡ് വാര്‍ണര്‍ വീണ്ടും സണ്‍റൈസേഴ്സ് ക്യാപ്റ്റന്‍
12:25 AM Feb 28, 2020 | Deepika.com