നദാല്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍
12:25 AM Feb 28, 2020 | Deepika.com
അക്കാപുല്‍കോ (മെക്സിക്കോ): ലോക രണ്ടാം നമ്പര്‍ ടെന്നീസ് താരം റഫേല്‍ നദാല്‍ മെക്സിക്കോ ഓപ്പണ്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍. പ്രീക്വാര്‍ട്ടറില്‍ നദാല്‍ സെര്‍ബിയയുടെ മിയോമിര്‍ കെസ്മാനോവിച്ചിനെ 6-2, 7-5ന് തോല്‍പ്പിച്ചു. രണ്ടു തവണ നദാല്‍ മെക്സിക്കോ ഓപ്പണ്‍ നേടിയിട്ടുണ്ട്.