ബെയ്ജിംഗ്: കൊറോണയുടെ പ്രഭവ കേന്ദ്രമായ ഹുബൈ പ്രവിശ്യാ തലസ്ഥാനമായ വുഹാൻ നഗരത്തിലെ സ്ഥിതി സങ്കീർണവും ഗുരുതരവുമാണെന്ന് ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗ്. മരണസംഖ്യ കുറഞ്ഞെങ്കിലും അലംഭാവം പാടില്ല. പകർച്ചവ്യാധി തടയുന്നതിന് സർവാത്മനാ യത്നിക്കുന്നതിനു പുറമേ സാന്പത്തിക, സാമൂഹിക വികസനത്തിനുള്ള ശ്രമവും മുന്നോട്ടു കൊണ്ടുപോകണമെന്ന് കമ്യൂണിസ്റ്റ് പാർട്ടി പോളിറ്റ് ബ്യൂറോ സ്റ്റാൻഡിംഗ് കമ്മിറ്റി യോഗത്തിൽ അധ്യക്ഷത വഹിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
സിപിസി കേന്ദ്രക്കമ്മിറ്റിയുടെ ആഹ്വാന പ്രകാരം കൊറോണ പ്രതിരോധ പ്രവർത്തനത്തിനായി പ്രസിഡന്റ് ചിൻപിംഗും പ്രധാനമന്ത്രി ലി കെഖിയാംഗും ഉൾപ്പെടെയുള്ളവർ സംഭാവന നൽകി.
ഇന്നലത്തെ കണക്കു പ്രകാരം ചൈനയിൽ ഇതുവരെ മരണസംഖ്യ 2,718 ആണ്. രോഗബാധിതരുടെ എണ്ണം 78,190 ആയി. ചൈനയ്ക്കു പുറമേ 38 രാജ്യങ്ങളിലായി 45 മരണങ്ങൾ റിപ്പോർട്ടു ചെയ്തിട്ടുണ്ട്.
യൂറോപ്പും ആശങ്കയിൽ
ഏഷ്യയിലും പശ്ചിമേഷ്യയിലും പടർന്ന കൊറോണ യൂറോപ്യൻ രാജ്യങ്ങളിലേക്കും വ്യാപിച്ചത് ആശങ്ക പരത്തി. ചൊവ്വാഴ്ച പാരീസിൽ ഒരു ഫ്രഞ്ചു പൗരൻ കൊറോണരോഗം മൂലം മരിച്ചു. നേരത്തെ ഒരു ചൈനീസ് ടൂറിസ്റ്റ് ഫ്രാൻസിൽ കൊറോണ ബാധിച്ചു മരിക്കുകയുണ്ടായി.
ഓസ്ട്രിയ, ക്രൊയേഷ്യ, സ്വിറ്റ്സർലൻഡ്, ഗ്രീസ്, ഇറ്റലി എന്നീ രാജ്യങ്ങളിലും കൊറോണ റിപ്പോർട്ടു ചെയ്തിട്ടുണ്ട്. ഇറ്റലിയിൽ 11 പേർ മരിച്ചു. രോഗബാധിതരുടെ എണ്ണം 322. പത്തുനഗരങ്ങൾ അടച്ചിട്ടിരിക്കുകയാണ്.
സാന്ഫ്രാൻസിസ്കോയിൽ അടിയന്തരാവസ്ഥ
അമേരിക്കയിലെ സാൻഫ്രാൻസിസ്കോ നഗരത്തിൽ കൊറോണപേടിയെത്തുടർന്ന് അധികൃതർ പ്രാദേശിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. നഗരത്തിൽ ഇതുവരെ ആർക്കും രോഗം പിടിപെട്ടതായി റിപ്പോർട്ടില്ല.
ആഗോളതലത്തിൽ രോഗം പടരുന്ന സാഹചര്യത്തിൽ ആവശ്യമായ മുൻകരുതലെടുക്കാൻ ജനങ്ങളെ സജ്ജമാക്കുന്നതിനാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതെന്ന് മേയർ ലണ്ടൻബ്രീഡ് പ്രസ്താവനയിൽ അറിയിച്ചു.
കലിഫോർണിയ സംസ്ഥാനത്തെ നാലാമത്തെ വലിയ നഗരമാണ് സാൻഫ്രാൻസിസ്കോ. കലിഫോർണിയയിൽ പത്തു പേർ ഉൾപ്പെടെ അമേരിക്കയിൽ ഇതുവരെ 53 കൊറോണ കേസുകളാണു റിപ്പോർട്ടു ചെയ്തിട്ടുള്ളത്.
യുഎസ് സൈനികന് രോഗബാധ
ദക്ഷിണകൊറിയയിൽ വിന്യസിച്ചിട്ടുള്ള യുഎസ് സൈന്യത്തിലെ ഒരു സൈനികന് കൊറോണ ബാധിച്ചതായി സ്ഥിരീകരണം. ഡെയ്ഗു നഗരത്തിലെ ക്യാന്പ് കരോളിലെ 23കാരനായ സൈനികനാണ് രോഗംപിടിപെട്ടത്. നാല് അമേരിക്കൻതാവളങ്ങളിലെ തീയേറ്ററുകളും ഗോൾഫ് കോഴ്സുകളും അടച്ചു. ദക്ഷിണകൊറിയയിൽ കൊറോണ ബാധിതരുടെ എണ്ണം 1261 ആയെന്ന് അധികൃതർ സ്ഥിരീകരിച്ചു.
കാപ്പിക്കാശിന് വിമാനയാത്ര
കൊറോണബാധ ചൈനയുടെ സന്പദ് വ്യവസ്ഥയ്ക്ക് ആഘാതമേല്പിച്ചു തുടങ്ങി. രാജ്യത്താകമാനം പ്രതിദിനം റദ്ദാക്കുന്നത് പതിനായിരത്തോളം ഫ്ളൈറ്റുകളാണ്. ഇത് വിമാനക്കന്പനികളുടെയും വിമാനത്താവളങ്ങളുടെയും വരുമാനത്തിൽ ഇടിവുണ്ടാക്കി. യാത്രക്കാരെ ആകർഷിക്കാനായി ആഭ്യന്തര സർവീസുകളിൽ ടിക്കറ്റ് ചാർജ് ഗണ്യമായി കുറച്ചു. എന്നിട്ടും യാത്രക്കാർ മടിച്ചുനിൽക്കുകയാണ്. ഷാങ്ഹായ് നഗരത്തിൽനിന്ന് 1400 കിലോമീറ്റർ അകലെയുള്ള ചോങ്കിംഗിലേക്ക് സ്പ്രിംഗ് എയർലൈൻസ് ഈടാക്കുന്നത് വെറും 29യുവാനാണ്(4.10 ഡോളർ). സ്റ്റാർബക്സിൽ ഒരു കപ്പ് കാപ്പിക്ക് 32 യുവാൻ(4.5ഡോളർ) നൽകണം.