ജനീവ: ജമ്മു കാഷ്മീരിലെ വാർത്താവിനിമയ നിയന്ത്രണം നീക്കാനും തടവിൽ കഴിയുന്ന രാഷ്ട്രീയക്കാരെ മോചിപ്പിക്കുന്നതിനും അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്ന് പാക്കിസ്ഥാൻ ഐക്യരാഷ്ട്രസഭ മനുഷ്യാവകാശ കമ്മീഷനിൽ ആവശ്യപ്പെട്ടു.
ജമ്മു കാഷ്മീരിലെ ജനങ്ങൾക്ക് ഇന്ത്യ മനുഷ്യാവകാശങ്ങൾ നിഷേധിക്കുകയാണെന്നും മനുഷ്യാവകാശ കമ്മീഷന്റെ 43-ാം യോഗത്തിൽ പാക് മനുഷ്യാവകാശ മന്ത്രി ഷെറീൻ മസാരി പറഞ്ഞു.
ജമ്മു കാഷ്മീരിലെ ജനങ്ങൾക്ക് ഇന്ത്യ മനുഷ്യാവകാശങ്ങൾ നിഷേധിക്കുകയാണെന്നും മനുഷ്യാവകാശ കമ്മീഷന്റെ 43-ാം യോഗത്തിൽ പാക് മനുഷ്യാവകാശ മന്ത്രി ഷെറീൻ മസാരി പറഞ്ഞു.