കോൽക്കത്ത: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പങ്കെടുക്കുന്ന കോൽക്കത്തയിലെ ബിജെപി റാലിക്ക് പോലീസ് അനുമതി നല്കി. മാർച്ച് ഒന്നിനാണ് റാലി. റാലിക്ക് അനുമതി നല്കാൻ അധികൃതർ വൈകിക്കുകയാണെന്ന് ബിജെപി ആരോപിച്ചിരുന്നു. ഫെബ്രുവരി 20നായിരുന്നു ബിജെപി റാലിക്ക് അനുമതി തേടിയത്. ഷഹീദ് മിനാർ ഗ്രൗണ്ടിലാണ് റാലി നടക്കുക. കേന്ദ്ര ആഭ്യന്തര മന്ത്രിയായി ചുമതലയേറ്റശേഷം രണ്ടാം തവണയാണ് അമിത് ഷാ പശ്ചിമബംഗാൾ സന്ദർശിക്കുന്നത്.