മംഗളൂരു: അധോലോക നായകൻ രവി പൂജാരിക്കെതിരേ മംഗളൂരുവിൽ മാത്രം 34 കേസുകൾ നിലവിലുണ്ടെന്ന് സിറ്റി പോലീസ് കമ്മീഷണറേറ്റ്. സെനഗലിൽനിന്ന് ഇന്ത്യയിലെത്തിച്ച രവി പൂജാരി നിലവിൽ ബംഗളൂരു പോലീസ് കസ്റ്റിഡിയിലാണ്. കൊലപാതകം, കൊലപാതശ്രമം, തട്ടിപ്പ് തുടങ്ങിയ കേസുകളാണ് പൂജാരിക്കെതിരേ മംഗളൂരുവിൽ നിലവിലുള്ളത്. ഇയാളെ ചോദ്യം ചെയ്യുന്നതിനായുള്ള നീക്കങ്ങൾ മംഗളൂരു പോലീസ് തുടങ്ങിയതായി അടുത്ത വൃത്തങ്ങൾ അറിയിച്ചു.