ജമ്മു: നിയന്ത്രണരേഖയ്ക്കു സമീപം ജനവാസ കേന്ദ്രങ്ങൾക്കും ഇന്ത്യൻ പോസ്റ്റുകൾക്കും നേരേ പാക് സൈന്യം നടത്തിയ ഷെല്ലാക്രമണത്തിൽ രണ്ടു നാട്ടുകാർക്കു പരിക്കേറ്റു. പൂഞ്ച് ജില്ലയിലെ കിർണി, ഖസ്ബ, ഷാപുര മേഖലകളിലായിരുന്നു ആക്രമണം. വെള്ളിയാഴ്ച പാക് ആക്രമണത്തിൽ ഏഴു വീടുകൾ തകർന്നിരുന്നു.