ലക്നോ: യുപിയിൽ അഞ്ചു ദിവസത്തിനിടെ മിന്നലേറ്റു മരിച്ചത് 16 പേർ. ഇന്നലെ ചന്ദൗലിയിലെ സകൽദീഹയിൽ ഒരാൾ മിന്നലേറ്റു മരിച്ചു. ഫെബ്രുവരി 21, 22, 23, 24 തീയതികളിലായി 15 പേരാണു മരിച്ചത്. 13 ജില്ലകളിലാണു മരണം റിപ്പോർട്ട് ചെയ്തത്.