വാഷിംഗ്ടൺ ഡിസി: മനുഷ്യ കംപ്യൂട്ടർ എന്നറിയപ്പെടുന്ന നാസയിലെ ഗണിത പ്രതിഭ കാതറൈൻ ജോൺസൻ(101) അന്തരിച്ചു.
നാസയുടെ ആദ്യകാല സ്പേസ് ദൗത്യങ്ങളുടെ വിജയത്തിന് ജോൺസൻ നൽകിയ സംഭാവന ഗണനീയമാണ്. 1961ൽ അലൻ ഷെപ്പേർഡ് നടത്തിയ ബഹിരാകാശ യാത്രയ്ക്ക് ആവശ്യമായ കംപ്യൂട്ടർ കണക്കുകൂട്ടലുകൾ നടത്തിയത് ജോൺസന്റെ നേതൃത്വത്തിലുള്ള സംഘമാണ്. 33വർഷം ദീർഘിച്ച സേവനകാലത്ത് അപ്പോളോ ദൗത്യത്തിനു നൽകിയ സംഭാവനയും എടുത്തുപറയേണ്ടതാണ്. 1918ൽ വെസ്റ്റ് വിർജീനിയയിലാണ് ജോൺസന്റെ ജനനം.
കംപ്യൂട്ടറുകൾക്കു പ്രാമുഖ്യമില്ലാതിരുന്ന കാലത്ത് ഏറെ സങ്കീർണമായ ഗണിത പ്രശ്നങ്ങൾ പെട്ടെന്നു തന്നെ നിർധാരണം ചെയ്യുന്നതിൽ ജോൺസൻ പ്രകടിപ്പിച്ച സാമർഥ്യം എടുത്തുപറയേണ്ടതാണ്.
എന്നാൽ, കറുത്തവംശജയായ ജോൺസന്റെയും സഹപ്രവർത്തകരുടെയും നേട്ടങ്ങൾ ആദ്യകാലത്ത് വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. 2015ൽ പ്രസിഡന്റ് ഒബാമയിൽ നിന്ന് പ്രസിഡൻഷ്യൽ മെഡൽ നേടാൻ അവർക്കായി .ജോൺസന്റെ കഥ പ്രതിപാദ്യവിഷയമായ ഹിഡൻ ഫിഗേഴ്സ് എന്ന ചലച്ചിത്രം 2016ൽ പുറത്തുവന്നതും അവരുടെ പ്രശസ്തിക്കു മാറ്റുകൂട്ടി.1953 മുതൽ 1986വരെ നാസയിൽ പ്രവർത്തിച്ച ജോൺസന്റെ ബഹുമാനാർഥം 2017ൽ ഒരു കെട്ടിടത്തിന് നാസ അവരുടെ പേരു നൽകി.