ബെയ്ജിംഗ്: ചൈനയിൽ തുടങ്ങിയ കൊറോണ വൈറസ് രോഗബാധ ആഗോള ആശങ്കയായി മാറുന്നു. ഒപ്പം സാന്പത്തികരംഗത്തു വലിയ തിരിച്ചടിയോ മാന്ദ്യംതന്നെയോ ഉണ്ടാകാമെന്ന ഭയവും പരക്കുന്നു. ഈ ആശങ്കകളാണ് ഇന്നലെ സ്വർണവില റിക്കാർഡ് ഉയരത്തിലെത്തിച്ചതും ഓഹരിസൂചികകളെ ഇടിച്ചതും. രൂപയ്ക്കും വലിയ തകർച്ച നേരിട്ടു.
* ഇറാനിൽ 12 പേർ മരിച്ചെന്ന് ഔദ്യോഗികമായി പറയുന്പോൾ അന്‍പതിലേറെപ്പേർ ഒരു നഗരത്തിൽ മാത്രം മരിച്ചെന്ന് ഒരു പാർലമെന്റംഗം വെളിപ്പെടുത്തി.
* ദക്ഷിണകൊറിയയിൽ എട്ടുപേർ മരിച്ചു, 800ലേറെപ്പേർക്കു രോഗം പടർന്നു.
* ഇറ്റലിയിൽ ഇതുവരെ മരണം ഏഴായി. ഉത്തര ഇറ്റലിയിൽ കനത്ത നിയന്ത്രണം പ്രഖ്യാപിച്ചു.
* അഫ്ഗാനിസ്ഥാൻ, ഇറാക്ക്, കുവൈറ്റ്, ബഹറിൻ എന്നിവിടങ്ങളിലും രോഗബാധ സ്ഥിരീകരിച്ചു.
* സ്വർണം പവന് ഇന്നലെ 32,000 രൂപയായി. നിക്ഷേപകർ സുരക്ഷിത നിക്ഷേപമായി സ്വർണത്തെ കാണുന്നതുകൊണ്ട് ഓഹരിവിപണികളിൽനിന്നു പണം പിൻവലിച്ചു. ഓഹരികൾ കുത്തനെ ഇടിഞ്ഞു. =രൂപയ്ക്ക് ഇടിവ്. ഡോളറിന് 71.98 രൂപയായി.
*ക്രൂഡ് ഓയിൽ വില (ബ്രെന്റ് ഇനം) വീപ്പയ്ക്ക് 56 ഡോളറിനു താഴെയായി. ഇന്നലെ മാത്രം നാലു ശതമാനം ഇടിവ്.