തി​​രി​​ച്ചു​​വ​​രാ​​ൻ ഹാ​​ർ​​ദി​​ക്

11:57 PM Feb 24, 2020 | Deepika.com
മും​​ബൈ: ഇ​​ന്ത്യ​​ൻ ക്രി​​ക്ക​​റ്റ് ടീ​​മി​​ലെ ഓ​​ൾ​​റൗ​​ണ്ട​​ർ ഹ​​ർ​​ദി​​ക് പാ​​ണ്ഡ്യ ടീ​​മി​​ലേ​​ക്കു​​ള്ള തി​​രി​​ച്ചു​​വ​​ര​​വി​​നൊ​​രു​​ങ്ങു​​ന്നു. പു​​റം​​വേ​​ദ​​ന​​യെ​​ത്തു​​ട​​ർ​​ന്ന് ല​​ണ്ട​​നി​​ൽ​​വ​​ച്ച് ശ​​സ്ത്ര​​ക്രി​​യ​​യ്ക്കു വി​​ധേ​​യ​​നാ​​യ പാ​​ണ്ഡ്യ അ​​ഞ്ചു മാ​​സ​​മാ​​യി ടീ​​മി​​നു പു​​റ​​ത്താ​​ണ്. ഡി​​വൈ പ​​ട്ടേ​​ൽ ട്വ​​ന്‍റി-20 ടൂ​​ർ​​ണ​​മെ​​ന്‍റി​​ൽ റി​​ല​​യ​​ൻ​​സ് വ​​ണ്ണി​​നാ​​യി പാ​​ണ്ഡ്യ ക​​ളി​​ക്കും. ന​​വി മും​​ബൈ​​യി​​ലാ​​ണ് മ​​ത്സ​​ര​​ങ്ങ​​ൾ. റി​​ല​​യ​​ൻ​​സ് വ​​ണ്ണി​​ന് മൂ​​ന്നു മ​​ത്സ​​ര​​ങ്ങ​​ളാ​​ണു​​ള്ള​​ത്. ഇ​​ന്നാ​​ണ് റി​​ല​​യ​​ൻ​​സ് വ​​ണ്ണി​​ന്‍റെ ആ​​ദ്യ മ​​ത്സ​​രം. 28, മാ​​ർ​​ച്ച് മൂ​​ന്ന് എ​​ന്നി​​ങ്ങ​​നെ​​യാ​​ണ് ബാ​​ക്കി ര​​ണ്ട് മ​​ത്സ​​ര​​ങ്ങ​​ൾ.

ക​​ഴി​​ഞ്ഞ വ​​ർ​​ഷം സെ​​പ്റ്റം​​ബ​​ർ 22ന് ​​ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യ്ക്കെ​​തി​​രേ ബം​​ഗ​​ളൂ​​രു​​വി​​ൽ ന​​ട​​ന്ന ട്വ​​ന്‍റി 20യാ​​ണ് പാ​​ണ്ഡ്യ അ​​വ​​സാ​​ന​​മാ​​യി ഇ​​ന്ത്യ​​ക്കാ​​യി ഇ​​റ​​ങ്ങി​​യ​​ത്. പാ​​ണ്ഡ്യ​​യു​​ടെ പ്ര​​ക​​ട​​നം വി​​ല​​യി​​രു​​ത്താ​​ൻ സെ​​ല​​ക്ട​​ർ​​മാ​​ർ എത്തുമെന്നാണ് റിപ്പോർട്ട്.