കോമണ്‍വെൽത്ത്: ഷൂട്ടിംഗ്, അന്പെയ്ത്ത് ഇന്ത്യയിൽ
11:57 PM Feb 24, 2020 | Deepika.com
ലണ്ടൻ: 2022ലെ കോമണ്‍വെൽത്ത് ഷൂട്ടിംഗ്, അന്പെയ്ത്ത് മത്സരങ്ങൾക്ക് ഇന്ത്യ ആതിഥേയത്വം വഹിക്കും. ഇതിലെ മെഡലുകൾ ബിർമിംഹാം ആതിഥേയരാകുന്ന കോമണ്‍വെൽത്ത് ഗെയിംസിൽ പങ്കെടുക്കുന്ന രാജ്യങ്ങളുടെ റാങ്കിംഗിൽ പരിഗണിക്കും. കോമണ്‍വെൽത്ത് ഗെയിംസ് ഫെഡറേഷൻ (സിജിഎഫ്) ആണ് ഇക്കാര്യമറിയിച്ചത്. 2022 ബിർമിംഹാം ഗെയിംസ് കഴിഞ്ഞ് ഒരാഴ്ചയ്ക്കുശേഷം ഈ രണ്ടു ഇനങ്ങളുടെ മെഡലുകൾ അവസാനം കണക്കിൽപ്പെടുത്തും. എക്സിക്യൂട്ടിവ് ബോർഡ് യോഗത്തിലാണ് ഈ തീരുമാനമെടുത്തത്. ചണ്ഡിഗഡിലാണ് ഷൂട്ടിംഗ്, അന്പെയ്ത്ത് മത്സരങ്ങൾ നടക്കുക. ബിർമിംഹാമിൽ 2022 ജൂലൈ 27 മുതൽ ഓഗസ്റ്റ് ഏഴു വരെയാണ് മത്സരങ്ങൾ.