തൃശൂർ: ശാരീരിക വൈകല്യമുള്ള മികച്ച കായികതാരങ്ങളെ കണ്ടെത്തുന്നതിനായി മൂന്നാമതു കേരള സ്റ്റേറ്റ് പാരാലിന്പിക് ചാമ്പ്യൻഷിപ് അക്വാട്ടിക് കോംപ്ലക്സിലുള്ള സ്വിമ്മിംഗ് പൂളിൽ 27നു നടത്തും. ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന 40 ശതമാനമോ അതിൽകൂടുതലോ ശാരീരിക വൈകല്യമുള്ള ഓർത്തോപീഡിക്, ബ്ലൈൻഡ്, പാരാപ്ലിജിക്, ഡ്വാർഫ്, സെറിബ്രൽ പാൾസി എന്നീ വിഭാഗങ്ങളിൽ ഉള്ളവർക്ക് അപേക്ഷിക്കാം.
ഏഴു വയസു മുതൽ 54 വയസുവരെയുള്ളവർക്കു സബ് ജൂണിയർ, ജൂണിയർ, സീനിയർ, മാസ്റ്റർ എന്നീ വിഭാഗങ്ങളായി മത്സരങ്ങൾ ഉണ്ടായിരിക്കും. സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിൽ എംക്യുഎസ് നേടുന്നവർക്കു മാർച്ചിൽ നടക്കാനിരിക്കുന്ന നാഷണൽ പാരാലിംപിക് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനുള്ള അവസരം ലഭിക്കും. ജില്ലാതലത്തിൽ മറ്റു മത്സരങ്ങൾ ഉണ്ടാവുകയില്ല.
സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതിനുള്ള രജിസ്ട്രേഷൻ ഇന്നു വൈകുന്നേരം അഞ്ചിനു സമാപിക്കും. അപേക്ഷാഫോമിനും കൂടുതൽ വിവരങ്ങൾക്കും 9809921065 എന്ന നമ്പറിൽ ബന്ധപ്പെടുക.
പാരാലിന്പിക് നീന്തൽ: രജിസ്ട്രേഷൻ ഇന്നുകൂടെ
11:57 PM Feb 24, 2020 | Deepika.com