ഗാന്ധിനഗർ: ഇന്ത്യ സന്ദർശിക്കുന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മെനുവിൽ സസ്യാഹാരം മാത്രം. ഗുജറാത്തി വിഭവമായ ഖമൻ, സ്പെഷൽ ഗുജറാത്തി ജിഞ്ചർ ബ്രൊക്കോളി-കോൺ സമോസ, കാജു റൊട്ടി, ആപ്പിൾ പൈ, കരിക്കിൻവെള്ളം തുടങ്ങിയവയാണ് ട്രംപിനുള്ള മെനുവിൽ ഇടംപിടിച്ചിരിക്കുന്നത്. ഫോർച്യൂൺ ലാൻഡ് മാർക്ക് ഹോട്ടലിലെ ഷെഫ് സുരേഷ് ഖന്നയ്ക്കാണു ട്രംപിനും കുടുംബത്തിനുമുള്ള ഭക്ഷണം തയാറാക്കാനുള്ള ചുമതല. ഗുജറാത്തി ശൈലിയിൽ തയാറാക്കിയ സസ്യാഹാരം മാത്രമാണു മെനുവിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.