ആനന്ദ്: മധ്യഗുജറാത്തിലെ ആ നന്ദ് ജില്ലയിൽ അക്ബർപുർ ഗ്രാമത്തിലുണ്ടായ സാമുദായിക സംഘർഷത്തിൽ മൂന്നു വീടുകൾ അഗ്നിക്കിരയായി. ഇരുവിഭാഗങ്ങൾ തമ്മിൽ കല്ലേറും സംഘർഷവുമുണ്ടായി. പോലീസ് കണ്ണീർവാതകം പ്രയോഗിച്ചാണ് അക്രമികളെ പിന്തിരിപ്പിച്ചത്. പ്രദേശ് വൻ പോലീസ് സംഘത്തെ വിന്യസിച്ചിട്ടുണ്ട്.
ജനുവരി 24ന് അക്ബർപുരിൽ ഇരു വിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ വിനോദ് ചാവ്ഡ കൊല്ലപ്പെട്ടിരുന്നു. പ്രദേശത്തെ മോസ്കിൽ വെള്ളിയാഴ്ച നമസ്കാരത്തിനുശേഷം ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ കല്ലേറാണു സംഘർഷത്തിലേക്കു തിരിഞ്ഞത്.