ശ്രീനഗർ: കാഷ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനെത്തുടർന്ന് അടച്ചിട്ട സ്കൂളുകൾ ഇന്നു വീണ്ടും തുറന്നു പ്രവർത്തിക്കും. ഓഗസ്റ്റ് അഞ്ചു മുതൽ കാഷ്മീരിലെ സ്കൂളുകൾ അടഞ്ഞുകിടക്കുകയാണ്. സ്കൂളുകളിൽ വിദ്യാർഥികളെത്താനുള്ള എല്ലാ ക്രമീകരണങ്ങളും ഏർപ്പെടുത്തിയതായി കാഷ്മീർ സ്കൂൾ എഡ്യൂക്കേഷൻ ഡയറക്ടർ മുഹമ്മദ് യൂനിസ് മാലിക് അറിയിച്ചു.
സ്കൂളുകൾ ഘട്ടംഘട്ടമായി തുറക്കാൻ കഴിഞ്ഞവർഷം സർക്കാർ പല തവണ ശ്രമിച്ചെങ്കിലും ഫലവത്തായില്ല. സുരക്ഷാഭീതികാരണം കുട്ടികളെ സ്കൂളിൽ വിടാൻ മാതാപിതാക്കൾ തയാറായില്ല. കഴിഞ്ഞ വർഷം അവസാനത്തോടെ ഏതാനും സ്കൂളുകൾ തുറന്നെങ്കിലും യൂണിഫോമില്ലാതെ വരാനായിരുന്നു അധികൃതർ നിർദേശം നല്കിയത്.