മാൽദ: പശ്ചിമബംഗാൾ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ കോൺഗ്രസും ഇടതുമുന്നണിയും സീറ്റ് ധാരണയുണ്ടാക്കുമെന്നു പിസിസി അധ്യക്ഷൻ സോമൻ മിത്ര.
എന്നാൽ ഇടതുമുന്നണിയുമായി സഖ്യമുണ്ടാക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. കോൺഗ്രസും ഇടതുമുന്നണിയും അവരവരുടെ ശക്തികേന്ദ്രങ്ങളിൽ സ്ഥാനാർഥികളെ മത്സരിപ്പിക്കാൻ ധാരണയുണ്ടാക്കുമെന്നു മിത്ര കൂട്ടിച്ചേർത്തു.
ബിജെപിയെയും തൃണമൂൽ കോൺഗ്രസിനെയും പരാജയപ്പെടുത്താൻ യോജിച്ച പോരാട്ടത്തിന് തങ്ങൾ എല്ലായ്പോഴും തയാറാണെന്ന് സിപിഎം നിയമസഭാ കക്ഷി നേതാവ് സുജൻ ചക്രവർത്തി പറഞ്ഞു. കോൽക്കത്ത കോർപറേഷനിലേക്കും മറ്റ് 107 തദ്ദേശ സ്ഥാപനങ്ങളിലേക്കുമുള്ള തെരഞ്ഞെടുപ്പ് ഏപ്രിൽ മധ്യത്തോടെ നടക്കും.