ഹോചിമിൻ സിറ്റി: വിയറ്റ്നാം സർക്കാർ പതിനേഴു വർഷമായി വീട്ടുതടങ്കലിലാക്കിയിരുന്ന ബുദ്ധസന്യാസി തിച്ച് ക്വാങ് ദോ(93) ശനിയാഴ്ച അന്തരിച്ചു. കമ്യൂണിസ്റ്റ് വിയറ്റ്നാമിൽ മതസ്വാതന്ത്ര്യത്തിനും മനുഷ്യാവകാശത്തിനും വേണ്ടി ശബ്ദമുയർത്തിയ ഇദ്ദേഹത്തെ പല പ്രാവശ്യം നൊബേൽ പുരസ്കാരത്തിനു നോമിനേറ്റു ചെയ്തിട്ടുണ്ട്.