ധാക്ക: സിംബാബ്വെക്ക് എതിരായ ടെസ്റ്റ് ക്രിക്കറ്റിൽ ആതിഥേയരായ ബംഗ്ലാദേശ് ശക്തമായ നിലയിൽ. ആദ്യ ഇന്നിംഗ്സിൽ 265നു പുറത്തായ സിംബാബ്വെക്ക് എതിരേ രണ്ടാം ദിനം അവസാനിക്കുന്പോൾ ബംഗ്ലാദേശ് മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 240 റണ്‍സ് എടുത്തിട്ടുണ്ട്.
79 റണ്‍സുമായി മൊമിനുൾ ഹഖും 32 റണ്‍സുമായി മുഷ്ഫിക്കർ റഹീമുമാണ് ക്രീസിൽ. നജ്മുൽ ഹുസൈൻ ഷാന്റോ (71), തമിം ഇക്ബാൽ (41) എന്നിവരും മികവ് പുലർത്തി. 107 റണ്‍സ് നേടിയ ക്രെയ്ഗ് ഇർവിനാണ് സിംബാബ് വെ ഇന്നിംഗ്സിലെ ടോപ് സ്കോറർ. ബംഗ്ലാദേശിനായി അബു ജയേദും നയീം ഹസനും നാല് വിക്കറ്റ് വീതം വീഴ്ത്തി.
ബംഗ്ലാദേശ് ശക്തമായ നിലയിൽ
11:59 PM Feb 23, 2020 | Deepika.com