ജിതേന്ദറിനു വെള്ളി
11:59 PM Feb 23, 2020 | Deepika.com
ന്യൂഡൽഹി: ഏഷ്യൻ ഗുസ്തി ചാന്പ്യൻഷിപ്പിൽ ഇന്ത്യയുടെ ജിതേന്ദർ കുമാറിനു വെള്ളി. ഇതോടെ ടോക്കിയോ ഒളിന്പിക്സിനുള്ള ഇന്ത്യൻ ടീമിൽ ജിതേന്ദർ ഇടംപിടിച്ചു. പരിക്കിനെത്തുടർന്ന് ഏഷ്യൻ ചാന്പ്യൻഷിപ്പിൽ പങ്കെടുക്കാത്ത സുശീൽ കുമാറിന് ഇതു തിരിച്ചടിയാകും. 74 കിലോഗ്രാം വിഭാഗത്തിലാണ് ഇരുവരും മത്സരിക്കുന്നത്. പുരുഷ വിഭാഗം ഫ്രീസ്റ്റൈലിൽ ഇന്ത്യയുടെ ദീപക് പൂനിയ (86 കിലോഗ്രാം), രാഹുൽ അവാരെ (61 കിലോഗ്രാം) എന്നിവർ വെങ്കലം നേടി.