ഭധോഹി: കൂട്ടബലാത്സംഗക്കേസിൽ ഭധോഹിയിൽനിന്നുള്ള ബിജെപി എംഎൽഎ രവീന്ദ്രനാഥ് ത്രിപാഠിക്കു പോലീസിന്റെ ക്ലീൻചിറ്റ്. അദ്ദേഹത്തിനെതിരേ തെളിവില്ലെന്നും അദ്ദേഹത്തിന്റെ അനന്തരവൻ സന്ദീപ് ത്രിപാഠിയെ അറസ്റ്റ് ചെയ്തെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. 2017ൽ തന്നെ കൂട്ടബലാത്സംഗത്തിനിരയാക്കിയെന്ന 40 കാരിയുടെ പരാതിയെത്തുടർന്നാണ് ത്രിപാഠിക്കും അനന്തരവനുമെതിരേ കുറ്റപത്രം തയാറാക്കിയത്.