വാഷിംഗ്ടൺ ഡിസി: ഇന്ത്യയുമായി ഫലപ്രദമായ ചർച്ചകളാണ് ആഗ്രഹിക്കുന്നതെങ്കിൽ ആദ്യം തീവ്രവാദികളെ നിലയ്ക്കുനിർത്താൻ പാക്കിസ്ഥാൻ തയാറാവണമെന്ന് അമേരിക്ക.
കഴിഞ്ഞ വർഷം ഓഗസ്റ്റ് അഞ്ചിനു കാഷ്മീരിന്റെ സവിശേഷാധികാരം കേന്ദ്ര സർക്കാർ എടുത്തുകളഞ്ഞതിനു പിന്നാലെ ഇന്ത്യ- പാക് നയതന്ത്രബന്ധത്തിൽ ഉലച്ചിലുണ്ടായിരുന്നു.
തീരുമാനം പാക്കിസ്ഥാനെ ചൊടിപ്പിച്ചെന്നു മാത്രമല്ല, ഇന്ത്യയുടെ അംബാസഡറെ പുറത്താക്കുകയും ചെയ്തിരുന്നു.
പ്രസിഡന്റിൽനിന്നു നിങ്ങൾ കേൾക്കാൻ പോകുന്നത് ഉദ്വേഗജനകവും അതിർത്തിയിലെ സംഘർഷം ലഘൂകരിക്കുന്നതിന് ഉതകുന്നതുമാണെന്നാണു ട്രംപിന്റെ ഇന്ത്യാ സന്ദർശനത്തെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനു വൈറ്റ് ഹൗസ് ഉന്നത ഉദ്യോഗസ്ഥൻ പ്രതികരിച്ചത്.
കാഷ്മീർ വിഷയത്തിൽ ഇരുരാജ്യങ്ങൾക്കുമിടയിലെ സംഭവവികാസങ്ങൾ സസൂക്ഷ്മം നിരീക്ഷിച്ചുവരികയാണെന്ന് കഴിഞ്ഞ മാസം ഡോണൾഡ് ട്രംപ് പറഞ്ഞിരുന്നു.