ജയ്പുർ: 33-ാം ഫെഡറേഷൻ കപ്പ് വോളിബോൾ കിരീടം കേരളത്തിനും കർണാടകയ്ക്കും. വനിതാ വിഭാഗത്തിൽ റെയിൽവേസിന്റെ വെല്ലുവിളി മറികടന്നായിരുന്നു കേരളത്തിന്റെ കിരീട നേട്ടം. രണ്ടിനെതിരേ മൂന്ന് സെറ്റുകൾക്കായിരുന്നു മലയാളി പെണ്‍കൊടികൾ ഫൈനലിൽ വെന്നിക്കൊടി പാറിച്ചത്. ആദ്യ സെറ്റ് നഷ്ടപ്പെട്ടശേഷമായിരുന്നു കേരളത്തിന്റെ തിരിച്ചുവരവ്. സ്കോർ: 22-25, 25-18, 22-25, 25-21, 16-14.
പുരുഷ വിഭാഗത്തിൽ തമിഴ്നാടിനെ രണ്ടിനെതിരേ മൂന്ന് സെറ്റുകൾക്കു കീഴടക്കി കർണാടക ചാന്പ്യന്മാരായി. സെമിയിൽ കേരളത്തെ കീഴടക്കിയായിരുന്നു തമിഴ്നാട് ഫൈനലിൽ പ്രവേശിച്ചത്. ഒന്നിനെതിരേ മൂന്ന് സെറ്റുകൾക്കായിരുന്നു സെമിയിൽ കേരളം പരാജയപ്പെട്ടത്.
കേരളത്തിനു കിരീടം
12:01 AM Feb 23, 2020 | Deepika.com