ഇംഫാൽ: ഐ ലീഗ് ഫുട്ബോളിൽ കേരളത്തിന്റെ പ്രതിനിധികളായ ഗോകുലം കേരള എഫ്സിക്ക് തോൽവി. ത്രില്ലർ പോരാട്ടത്തിൽ രണ്ടിനെതിരേ മൂന്ന് ഗോളുകൾക്ക് നെറോക എഫ്സിയാണ് ഗോകുലത്തെ കീഴടക്കിയത്. മത്സരത്തിന്റെ രണ്ടാം മിനിറ്റിൽ പ്രിതം സിംഗിലൂടെ നെറോക മുന്നിലെത്തി.
എന്നാൽ, ഷിബിൽ മുഹമ്മദ് (25), നഥാനിയേൽ ഗാർസ്യ (40) എന്നിവരിലൂടെ ഗോകുലം 2-1നു മുന്നിലെത്തി. 2-1ന്റെ ലീഡുമായി രണ്ടാം പകുതിക്ക് ഇറങ്ങിയ ഗോകുലത്തിന്റെ വിജയ പ്രതീക്ഷ അസ്ഥാനത്താക്കി ഫിലിപ്പ് അഡ്ജ (48), റൊണാൾഡോ സിംഗ് (81) എന്നിവർ നെറോകയ്ക്കായി വലകുലുക്കി. ലീഗിൽ 12 മത്സരങ്ങളിൽനിന്ന് 17 പോയിന്റുമായി ഗോകുലം നാലാം സ്ഥാനത്താണ്. 14 മത്സരങ്ങളിൽനിന്ന് 15 പോയിന്റുമായി നെറോക ഏഴാം സ്ഥാനത്തേക്കുയർന്നു.
ഗോകുലത്തിനു തോൽവി
11:24 PM Feb 21, 2020 | Deepika.com