ഇന്ത്യക്കു രണ്ട് വെങ്കലം
11:24 PM Feb 21, 2020 | Deepika.com
ന്യൂഡൽഹി: ഏഷ്യൻ ഗുസ്തി ചാന്പ്യൻഷിപ്പിൽ ഇന്ത്യയുടെ വനിതാ താരങ്ങളായ വിനേഷ് ഫോഗട്ടിനും അൻഷു മാലിക്കിനും വെങ്കല മെഡൽ. ഇന്നലെ നടന്ന 53 കിലോഗ്രാം വെങ്കല മെഡൽ പോരാട്ടത്തിൽ വിയറ്റ്നാമിന്റെ തി ലി കിയുവിനെ 10-0ന് പരാജയപ്പെടുത്തിയാണ് വിനേഷ് വെങ്കലം കരസ്ഥമാക്കിയത്. ഉസ്ബക്കിസ്ഥാന്റെ സെവേര ഇഷ്മുരാതോവയെ കീഴടക്കിയാണ് അൻഷു വെങ്കലം നേടിയത്.