ടോക്കിയോ: ജപ്പാനിലെ യോക്കോഹാമ തീരത്ത് ക്വാറന്റൈൻ ചെയ്തിട്ടിരിക്കുന്ന ഡയമണ്ട് പ്രിന്‍സസ് എന്ന ഉല്ലാസകപ്പലിലെ രണ്ടു യാത്രക്കാർ കൊറോണ ബാധിച്ചു മരിച്ചു. എൺപതിനു മുകളിൽ പ്രായമുള്ള ജാപ്പനീസ് പൗരന്മാരായ പുരുഷനും സ്ത്രീയുമാണ് മരിച്ചത്. രണ്ടു പേരും പ്രായാധിക്യം മൂലം അത്ര നല്ല ആരോഗ്യനിലയിൽ ആയിരുന്നില്ല. കഴിഞ്ഞയാഴ്ചയാണ് ഇവരെ കപ്പലിൽനിന്ന് ആശുപത്രിയിലേക്കു മാറ്റിയത്.
ഒരിന്ത്യക്കാരനുകൂടി രോഗം
കപ്പലിലെ ഒരു ഇന്ത്യക്കാരനുകൂടി വൈറസ്ബാധ സ്ഥിരീകരിച്ചു. ഇതോടെ കപ്പലിൽവച്ച് രോഗം പിടിപെട്ട ഇന്ത്യക്കാരുടെ എണ്ണം എട്ടായി. ഇവരെയെല്ലാം ആശുപത്രിയിലേക്കു മാറ്റിയതായി ജപ്പാനിലെ ഇന്ത്യൻ എംബസി ട്വീറ്റ് ചെയ്തു.
കപ്പലിൽ ഇതുവരെ 611 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 3711 പേരാണ് കപ്പലിൽ ഉണ്ടായിരുന്നത്. 138 ജീവനക്കാരിൽ 132ഉം ഇന്ത്യക്കാരാണ്. ആറ് ഇന്ത്യൻ യാത്രികരുമുണ്ട്. ഓസ്ട്രേലിയ അടക്കമുള്ള ചില രാജ്യങ്ങൾ തങ്ങളുടെ പൗരന്മാരെ നാട്ടിലേക്കു കൊണ്ടുവന്ന് ക്വാറന്റൈൻ സംവിധാനത്തിൽ പാർപ്പിച്ചിട്ടുണ്ട്.
ചൈനയിൽ മരണം 2118
ചൈനയിൽ കൊറോണ ബാധിച്ചു മരിച്ചവരുടെ എണ്ണം 2118 ആയി. 114 മരണങ്ങളാണ് പുതിയതായി റിപ്പോർട്ട് ചെയ്തത്. രോഗബാധിതരുടെ എണ്ണം 75,000
ചൈനയിൽ രോഗം നിയന്ത്രണ വിധേയമായി വരുന്നതായി സൂചനയുണ്ട്. പുതുതായി രോഗം സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം ചൊവ്വാഴ്ച 1749 ആയിരുന്നു. ബുധനാഴ്ച 394 ആയി കുറഞ്ഞു.
ചൈനയ്ക്കു പുറത്ത് ആയിരത്തിലധികം പേർക്ക് രോഗം പിടിപെട്ടിട്ടുണ്ട്. ദക്ഷിണകൊറിയയിൽ ആദ്യ കൊറോണ മരണം റിപ്പോർട്ട് ചെയ്തു. ഇവിടെ രോഗികളുടെ എണ്ണം 82 ആയി ഉയർന്നത് ചെറിയ ആശങ്ക വിതച്ചിട്ടുണ്ട്.
ഹോങ്കോംഗിൽ രണ്ടാം മരണം റിപ്പോർട്ട് ചെയ്തു.