ന്യൂഡൽഹി: തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലേക്കു നടത്താനുള്ള തെരഞ്ഞെടുപ്പിൽ 2015ലെ വോട്ടർ പട്ടിക ഉപയോഗിക്കുന്നത് സംബന്ധിച്ച കേസിൽ കോണ്‍ഗ്രസും സുപ്രീംകോടതിയിൽ തടസ ഹർജി നൽകി.
കോണ്‍ഗ്രസ് നേതാവ് എൻ. വേണുഗോപാലാണ് തടസ ഹർജി സമർപ്പിച്ചത്. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടർപട്ടിക അനുസരിച്ച് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് നടത്തണമെന്ന ഹൈക്കോടതി ഉത്തരവിനെതിരേ തെരഞ്ഞെടുപ്പ് കമ്മീഷൻ അപ്പീൽ നൽകാനിരിക്കേയാണ് കോണ്‍ഗ്രസിന്റെ നീക്കം.
വിഷയത്തിൽ സുപ്രീംകോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുന്നതിനു മുന്‍പേ തങ്ങളുടെ വാദം കൂടി കേൾക്കണമെന്നാണ് ഹർജിയിലെ ആവശ്യം. കഴിഞ്ഞ ദിവസം മുസ്ലീം ലീഗും തടസ ഹർജി നൽകിയിരുന്നു.