ഓസ്ട്രേലിയൻ ഓപ്പണ്‍ ടെന്നീസ് വനിതാ സിംഗിൾസ് ജേതാവായ അമേരിക്കയുടെ സോഫിയ കെനിൻ ദുബായ് ഓപ്പണിന്റെ ആദ്യ റൗണ്ടിൽ പുറത്ത്. ഓസ്ട്രേലിയൻ ഓപ്പണ്‍ കിരീട നേട്ടത്തിനുശേഷം സോഫിയ ഇറങ്ങിയ ആദ്യ ഡബ്ല്യുടിഎ മത്സരമായിരുന്നു ദുബായിയിലേത്. കസാക്കിസ്ഥാന്റെ എലേന റിബാകിനയാണ് മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിൽ കെനിനെ പരാജയപ്പെടുത്തിയത്. സ്കോർ: 7-6 (7-2), 3-6, 3-6.
അതേസമയം, കരോളിന പ്ലീഷ്കോവ, ഗാർബിന മുഗുരുസ, ജെന്നിഫർ ബാഡി, പെട്ര മാർറ്റിച്ച് തുടങ്ങിയവർ ക്വാർട്ടറിൽ കടന്നു.
സോഫിയ കെനിൻ പുറത്ത്
11:49 PM Feb 19, 2020 | Deepika.com