പൂജാര കൗണ്ടിയിൽ
11:49 PM Feb 19, 2020 | Deepika.com
ലണ്ടൻ: ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റ് ടീമിലെ നിർണായക അംഗമായ ചേതേശ്വർ പൂജാര ഇംഗ്ലീഷ് കൗണ്ടി ടീമായ ഗ്ലൂസസ്റ്റർഷെയറുമായി കരാറിലായി. ഇംഗ്ലീഷ് കൗണ്ടിയിലെ ഗ്ലൂസസ്റ്റർഷെയറിന്റെ ആദ്യ ആറ് മത്സരങ്ങളിൽ കളിക്കാനാണ് കരാറായിരിക്കുന്നത്. ഏപ്രിൽ 12 മുതലാണ് കൗണ്ടി ആരംഭിക്കുക. കൗണ്ടിയിൽ ഡെർബിഷെയർ, യോർക്ക്ഷെയർ, നോട്ടിംഗ്ഹാംഷെയർ എന്നിവയ്ക്കായും മുന്പ് പൂജാര കളിച്ചിട്ടുണ്ട്.