ക്രിക്കറ്റിനെ എന്തിനു മാറ്റിനിർത്തുന്നു
12:15 AM Feb 19, 2020 | Deepika.com
ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ ക്രിക്കറ്റ് മത്സരം പുനരാരംഭിക്കണമെന്ന ആവശ്യവുമായി പാക് മുൻ പേസർ ഷൊയ്ബ് അക്തർ രംഗത്ത്. ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ ഡേവിസ് കപ്പ് ടെന്നീസും കബഡിയും കളിക്കാം. പിന്നെ എന്തുകൊണ്ട് ക്രിക്കറ്റ് മാറ്റിനിർത്തുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വിഛേദിച്ചെന്നാണ് പറയുന്നതെങ്കിൽ എന്തുകൊണ്ടാണ് ഉള്ളിയും ഉരുളക്കിഴങ്ങുമടക്കമുള്ള വ്യാപാരങ്ങൾ നടത്തുന്നതെന്നും അക്തർ ചോദിച്ചു. ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ ഏഷ്യ കപ്പ്, ലോകകപ്പ് വേദികളിൽ കളിക്കാമെങ്കിൽ എന്തുകൊണ്ട് നിഷ്പക്ഷ വേദിയിൽ പരന്പര നടത്തിക്കൂടേ- അദ്ദേഹം ചോദിച്ചു.