ബംഗളൂരു: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ വൻമതിലായി അറിയപ്പെട്ടിരുന്ന രാഹുൽ ദ്രാവിഡിന്റെ മകൻ സമിത്തും അച്ഛന്റെ പാതയിൽ. അണ്ടർ 14 ബിടിആർ ഷീൽഡ് മത്സരത്തിൽ ശ്രീ കുമരൻ സ്കൂളിനെതിരെ മല്യ അതിഥി ഇന്റർനാഷണൽ സ്കൂളിനായി സമിത് ഇരട്ട സെഞ്ചുറി നേടി. 144 പന്ത് നേരിട്ട് 26 ഫോറും ഒരു സിക്സും ഉൾപ്പെടെ 211 റണ്‍സുമായി സുമിത് പുറത്താകാതെനിന്നു.
രണ്ട് മാസത്തിനുള്ളിൽ ഇത് രണ്ടാം തവണയാണ് സമിത് ഇരട്ട സെഞ്ചുറി നേടുന്നത്. കഴിഞ്ഞ ഡിസംബർ 20ന് അണ്ടർ 14 ഇന്റർ സോണൽ ടൂർണമെന്റിൽ വൈസ് പ്രസിഡന്റ് ഇലവണിനായി ധർവാഡ് സോണിനെതിരേ സമിത് 201 റണ്‍സ് സ്വന്തമാക്കിയിരുന്നു. സമിത്തിന്റെ ബാറ്റിംഗ് മികവിൽ മല്യ സ്കൂൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 377 റണ്‍സെടുത്തു. മത്സരത്തിൽ മല്യ അതിഥി സ്കൂൾ 132 റണ്‍സിനു ജയിച്ചു.
ജൂണിയർ വൻമതിൽ
12:15 AM Feb 19, 2020 | Deepika.com