യുണൈറ്റഡിനു ജയം
12:15 AM Feb 19, 2020 | Deepika.com
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ചെൽസിക്കെതിരേ മാഞ്ചസ്റ്റർ യുണൈറ്റഡിനു ജയം. ചെൽസിയുടെ തട്ടകത്തിൽ നടന്ന മത്സരത്തിൽ 2-0നാണ് യുണൈറ്റഡിന്റെ ജയം. ആന്റണി മർത്യാൽ (45), ഹാരി മഗ്വെയർ (66) എന്നിവരാണ് യുണൈറ്റഡിനായി ലക്ഷ്യംകണ്ടത്. ലീഗിൽ 26 മത്സരങ്ങളിൽനിന്ന് 38 പോയിന്റുമായി മാഞ്ചസ്റ്റർ ഏഴാമതാണ്. ചെൽസി 41 പോയിന്റുമായി നാലാമതും.