ലക്നോ: നിരോധനാജ്ഞ ലംഘിച്ച് പൗരത്വ നിയമ ഭേദഗതിക്കെതിരേ പദയാത്ര നടത്താനെത്തിയ സാമൂഹികപ്രവർത്തകനും മാഗ്സസെ അവാർഡ് ജേതാവുമായ സന്ദീപ് പാണ്ഡെ ഉൾപ്പെടെ പത്തുപേരെ പോലീസ് അറസ്റ്റ് ചെയ്തു.നിയമവിരുദ്ധമായി സംഘം ചേരുന്നതു തടയുന്ന ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 151-ാം വകുപ്പനുസരിച്ചാണ് ഇവർക്കെതിരേ കേസെടുത്തത്.