സാംഭൽ: യുപിയിൽ വ്യാജമദ്യം കഴിച്ച് രണ്ടു പേർ മരിച്ചു. നാഗ്ല ചതുബൻപുർ മേഖലയിൽ ഞായറാഴ്ച വിവാഹാഘോഷത്തിനിടെ കഴിച്ച വ്യാജമദ്യമാണു മരണകാരണം. ഉരാമൻ(48), ടാകി(50) എന്നിവരാണു മരിച്ചത്. ഛർദിയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ട ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.