ദുബായ്: ഐസിസി ട്വന്റി-20 ബാറ്റ്സ്മാന്മാരുടെ ലോക റാങ്കിംഗിൽ ഇന്ത്യയുടെ കെ.എൽ. രാഹുൽ, രോഹിത് ശർമ എന്നിവർ തങ്ങളുടെ സ്ഥാനങ്ങൾ നിലനിർത്തിയപ്പോൾ ക്യാപ്റ്റൻ വിരാട് കോഹ്ലി ഒരു സ്ഥാനം താഴേക്കിറങ്ങി പത്തിൽ ആയി.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി-20 പരന്പരയിലെ മികച്ച പ്രകടനത്തിലൂടെ ഇംഗ്ലണ്ടിന്റെ ഇയോൻ മോർഗൻ (687 റേറ്റിംഗ് പോയിന്റ്) ഒന്പതിലേക്ക് ഉയർന്നതോടെയാണ് കോഹ്ലി (673) പത്തിലായത്. കെ.എൽ. രാഹുൽ രണ്ടിലും രോഹിത് ശർമ പതിനൊന്നാം സ്ഥാനത്തും തുടർന്നു. രാഹുൽ 823 റേറ്റിംഗ് പോയിന്റുമായാണ് രണ്ടാമതുള്ളത്. 879 പോയിന്റുള്ള പാക്കിസ്ഥാന്റെ ബാബർ അസം ആണ് ഒന്നാമത്. 662 പോയിന്റുമായി രോഹിത് 11ൽ തുടരുന്നു.
ട്വന്റി-20: രാഹുൽ രണ്ടിൽ, കോഹ്ലി താഴേക്ക്
12:09 AM Feb 18, 2020 | Deepika.com