ഹൈദരാബാദ്: തെലുങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവുവിന് ജന്മദിനാശംസകള് നല്‍കിക്കൊണ്ട് ഹൈരാബാദിലെ നെക് ലേസ് റോഡില്‍ അനധികൃതമായി കട്ടൗട്ട് വച്ചതിന് സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് മന്ത്രി ടി. ശ്രീനിവാസ യാദവ് 5,000 രൂപ പിഴയൊടുക്കി. ഗ്രേറ്റര്‍ ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പറേഷനാണ് (ജിഎച്ച്എംസി) 5,000 രൂപ പിഴയൊടുക്കാനാവശ്യപ്പെട്ട് മന്ത്രിയുടെ പേരില്‍ നോട്ടീസ് അയച്ചത്.
കട്ടൗട്ടിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇതേക്കുറിച്ച് ഒരു സംഘടന ജിഎച്ച്എംസിയുടെ സെന്‍ട്രല്‍ എന്‍ഫോഴ്സ്മെന്റ് സെല്ലിൽ പരാതി നല്കി. മന്ത്രിയുടെ പേരില്‍ പിഴ വിധിച്ചെന്നു കാണിച്ച് സിഇസി മറുപടിയും നല്കി. മന്ത്രി ഇന്നലെ പിഴയടച്ചെന്നും മുൻസിപ്പൽ കോർപ്പറേഷൻ അറിയിച്ചു. ശനിയാഴ്ച രാത്രിതന്നെ കട്ടൗട്ട് അവിടെനിന്നു നീക്കുകയും ചെയ്തു.