സൂപ്പർ ചെന്നൈയിൻ
12:29 AM Feb 17, 2020 | Deepika.com
കോൽക്കത്ത: ഐഎസ്എൽ ഫുട്ബോളിൽ ചെന്നൈയിൻ എഫ്സിക്ക് ജയം. എവേ പോരാട്ടത്തിൽ എടികെയെ 3-1നാണ് ചെന്നൈയിൻ കീഴടക്കിയത്. റാഫേൽ ചിവെല്ലറോ (ഏഴ്), ആന്ദ്രേ ഷെബ്രി (39), നെറിജസ് വാൽസ്കിസ് (90+4) എന്നിവരായിരുന്നു ചെന്നൈയിനായി ഗോൾ സ്വന്തമാക്കിയത്. റോയ് കൃഷ്ണയുടെ (40) വകയായിരുന്നു എടികെയുടെ ഗോൾ. ജയത്തോടെ ചെന്നൈയിൻ 25 പോയിന്റുമായി ലീഗിൽ അഞ്ചാം സ്ഥാനത്ത് എത്തി. 33 പോയിന്റുള്ള എടികെ രണ്ടാം സ്ഥാനത്താണ്. ഗോവയാണ് (36) ലീഗിന്റെ തലപ്പത്ത്.