മുംബൈ: ഈ വർഷം അവസാനം ഓസ്ട്രേലിയയും ഇന്ത്യയും തമ്മിൽ നടക്കാനിരിക്കുന്ന ടെസ്റ്റ് ക്രിക്കറ്റ് പരന്പരയിലെ ഒരു മത്സരം ഡേ നൈറ്റ് ആയിരിക്കുമെന്ന് സൂചന. ബിസിസിഐ വൃത്തങ്ങളാണ് ഇക്കാര്യം സൂചിപ്പിച്ചത്. ഓസ്ട്രേലിയയിൽ ഡേ നൈറ്റ് ടെസ്റ്റ് കളിക്കാൻ തയാറാണെന്ന് ഇന്ത്യൻ നായകൻ വിരാട് കോഹ്ലി നേരത്തേ വ്യക്തമാക്കിയിരുന്നു.
2018-19 പര്യടനത്തിൽ ഒരു ഡേ നൈറ്റ് ടെസ്റ്റ് കളിക്കണമെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ ബിസിസിഐയോട് ആവശ്യപ്പെട്ടിരുന്നെങ്കിലും അതുണ്ടായില്ല. കഴിഞ്ഞ മാസം നടന്ന ഓസ്ട്രേലിയയുടെ ഇന്ത്യൻ പര്യടനത്തിനിടെ ഇരു ടീമുകളുടേയും ഒഫീഷലുകൾ ഡേ നൈറ്റ് ടെസ്റ്റ് സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ചർച്ച നടത്തിയിരുന്നെന്നാണ് സൂചന. കഴിഞ്ഞ വർഷം നവംബറിൽ ബംഗ്ലാദേശിനെതിരേ ആയിരുന്നു ഇന്ത്യയുടെ ആദ്യ ഡേ നൈറ്റ് ടെസ്റ്റ്.
ഇന്ത്യ x ഓസ്ട്രേലിയ ഡേ നൈറ്റ് ടെസ്റ്റ്
12:29 AM Feb 17, 2020 | Deepika.com