കൊച്ചി: അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷനും സ്കോർലൈൻ സ്പോർട്സും സംയുക്തമായി സംഘടിപ്പിച്ച ഗോൾഡൻ ബേബി ലീഗ് ഫുട്ബോൾ ചാന്പ്യൻഷിപ്പിൽ സാന്റോസ് എഫ്സിയും സ്കോർലൈൻ ഗോൾഡൻ ഈഗിൾസും ചാന്പ്യന്മാരായി.
അണ്ടർ എട്ടിലാണ് സാന്റോസ് എഫ്സി ജേതാക്കളായത്. സ്കോർലൈൻ ഗോൾഡൻ ഈഗിൾസിനാണ് രണ്ടാം സ്ഥാനം. പത്തുവയസിൽ താഴെയുള്ളവരുടെ മത്സരത്തിലാണ് സ്കോർലൈൻ ഗോൾഡൻ ഈഗിൾസ് വിജയികളായത്. എസ്എച്ച്സിഎംഐഎഫ്എ ആണ് രണ്ടാം സ്ഥാനക്കാർ. അണ്ടർ 12-ൽ സ്കോർലൈൻ ഗോൾഡൻ ഈഗിൾസ് വിജയികളായി. സ്കോർലൈൻ റേഞ്ചേഴ്സിനാണ് രണ്ടാം സ്ഥാനം.
ആലപ്പുഴ, എറണാകുളം, തൃശൂർ, കോട്ടയം ജില്ലകളിൽനിന്നായി 27 ടീമുകൾ പങ്കെടുത്തു. നാലു മാസം നീണ്ടുനിന്ന ചാന്പ്യൻഷിപ്പിൽ ആകെ 324 മത്സരങ്ങളാണു നടന്നത്. എം.എം. ജേക്കബ് സമ്മാനദാനം നിർവഹിച്ചു. കെഎഫ് സെക്രട്ടറി പി. അനിൽ കുമാർ, സബ് ജൂണിയർ സ്റ്റേറ്റ് ടീമിന്റെ കോച്ച് ബിനീഷ് കിരണ്‍ എന്നിവർ പങ്കെടുത്തു.
സാന്റോസ്, സ്കോർലൈൻ, ഗോൾഡൻ ഈഗിൾസ് ചാന്പ്യന്മാർ
12:29 AM Feb 17, 2020 | Deepika.com