റാഞ്ചി: ടോക്കിയോ ഒളിമ്പിക്സ് 20 കിലോമീറ്റര്‍ നടത്തത്തില്‍ ഇന്ത്യയുടെ ഭാവന ജാടിനു യോഗ്യത. ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ ദേശീയ റിക്കാര്‍ഡോടെയാണ് ഭാവന ഒളിമ്പിക്സിനു യോഗ്യത നേടിയത്. രാജസ്ഥാനിലെ കബ്രാ ഗ്രാമത്തിലെ ദരിദ്ര കര്‍ഷക കുടുംബത്തില്‍നിന്നുള്ള താരം ഒരു മണിക്കൂര്‍ 29 മിനിറ്റ് 54 സെക്കന്‍ഡിലാണ് സ്വര്‍ണം നേടിയ ഒളിമ്പിക്സിനു ടിക്കറ്റെടുത്തത്. 1:31:00 ആണ് ഒളിമ്പിക് യോഗ്യതയ്ക്കു വേണ്ട സമയം.
ഇന്ത്യന്‍ കായിക ലോകത്ത് അത്രയൊന്നും പേര് കേള്‍ക്കാത്തയാളാണ് ഭാവന. കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ നടന്ന നാഷണല്‍ ഓപ്പണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഈ ഇനത്തില്‍ 1:38.30 സമയം കൊണ്ട് ഫിനിഷ് ചെയ്ത ഭാവന സ്വന്തം സമയം മികച്ചതാക്കി.
ജയ്പുരില്‍ ഗുരുമുഖ് സിഹാഗിനു കീഴിലാണ് ഭാവന പരിശീലനം നടത്തുന്നത്. എന്നാല്‍ ഈ താരം അന്താരാഷ് ട്ര തലത്തില്‍ ജൂണിയര്‍, സീനിയര്‍ ലെവലില്‍ ഒരു മത്സരത്തിലും ഇറങ്ങിയിട്ടില്ല. അത്ലറ്റിക് ഫെഡറേഷന് ഓഫ് ഇന്ത്യയുടെ കീഴിലുള്ള ദേശീയ ക്യാമ്പിലും പങ്കെടുത്തിട്ടില്ല.
ഭാവന ജാട് ഒളിമ്പിക്സിന്
02:05 AM Feb 16, 2020 | Deepika.com