ന്യൂഡൽഹി: കാഷ്മീർ താഴ്വരയിൽനിന്നു ഭീകരരെ സുരക്ഷിതമായി പുറത്തെത്തിക്കാൻ ജമ്മുകാഷ്മീരിൽ ഡിവൈഎസ്പി ശ്രമിച്ചുവെന്ന കേസിൽ ഒരാൾകൂടി അറസ്റ്റിൽ. ഡിവൈഎസ്പി ദേവീന്ദർ സിംഗ് പ്രതിസ്ഥാനത്തുള്ള കേസിൽ ലൈൻ ഓഫ് കൺട്രോൾ ട്രേഡ് ഓർഗനൈസേഷൻ പ്രസിഡന്റ് തൻവീർ അഹമ്മദ് വാനിയാണ് അറസ്റ്റിലായത്.