കോഴിക്കോട്: ജാർഖണ്ഡിലെ റാഞ്ചിയിൽ 20 മുതൽ 25വരെ നടക്കുന്ന ദേശീയ സിവിൽ സർവീസസ് വോളിബോൾ ചാമ്പ്യൻഷിപ്പിൽ കേരളത്തെ പി. രാജൻ നയിക്കും. കോഴിക്കോട് ജില്ലയിലെ കുറ്റിക്കാട്ടൂർ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനാണ്.
മറ്റു ടീമംഗങ്ങൾ: ഒ.എൻ. അർജുൻ (വൈസ് ക്യാപ്റ്റൻ, കോഴിക്കോട്), ബോബി അഗസ്റ്റിൻ, കെ.പി. നൗഷാദ്, ഒ.ടി. സത്യൻ (കണ്ണൂർ), നോബിൾ സെബാസ്റ്റ്യൻ (എറണാകുളം), എം.വി. രാജേഷ്കുമാർ, ടി.എസ്. വിനോദ്കുമാർ (കാസർഗോഡ്), എം.ബി. മനോജ് നായർ (ഇടുക്കി), വി.എസ്. സുധീഷ്, ഒ.പി. രാജേഷ് (വയനാട്), ഐ.ബി. ഹരി (തിരുവനന്തപുരം). മാനേജർ: എം.ജി. അരുൺ (തിരുവനന്തപുരം). കോച്ച്: ടി. ഹരീഷ് (തിരുവനന്തപുരം).
കേരളത്തെ രാജൻ നയിക്കും
12:14 AM Feb 15, 2020 | Deepika.com