പാരീസ്: ഫ്രഞ്ച് കോപ്പ ഡെ ഫുട്ബോളിൽ പിഎസ്ജി സെമിയിൽ. ക്വാർട്ടറിൽ 6-1ന് ഡിജോണിനെയാണ് പിഎസ്ജി കീഴടക്കിയത്. പിഎസ്ജിക്കായി പാബ്ലോ സരബെല്ല ഇരട്ട ഗോൾ നേടി. മത്സരത്തിന്റെ ആദ്യ മിനിറ്റിൽത്തന്നെ വെസ്ലി ലൗതാവോയുടെ സെൽഫ് ഗോളിൽ പിഎസ്ജി മുന്നിലെത്തി. എന്നാൽ, 13-ാം മിനിറ്റിൽ മൗനിർ ചൗവ്യറിലൂടെ ഡിജോണ്‍ ഒപ്പം പിടിച്ചു. എന്നാൽ, കൈലിയൻ എംബാപ്പെ (44), തിയാഗോ സിൽവ (50), പാബ്ലൊ സരബെല്ല (55, 90+1) എന്നിവരിലൂടെ പിഎസ്ജി ജയം ഉറപ്പിച്ചു. ഇതിനിടെ കൗലിബെലിയുടെ (86) സെൽഫ് ഗോളും ഉൾപ്പെട്ടപ്പോൾ പിഎസ്ജി തകർത്തുവാരി.
മറ്റ് ക്വാർട്ടറുകളിൽ റെനെസ് 3-0ന് ബെൽഫോട്ടിനെയും ലിയോണ്‍ 1-0ന് മാഴ്സേയെയെയും പരാജയപ്പെടുത്തി സെമിയിൽ പ്രവേശിച്ചു.
പിഎസ്ജി സെമിയിൽ
12:39 AM Feb 14, 2020 | Deepika.com