ബുംറ അഗ്രസീവാകണം
12:39 AM Feb 14, 2020 | Deepika.com
ന്യൂസിലൻഡിനെതിരായ ഏകദിന പരന്പരയിൽ വിക്കറ്റൊന്നും ലഭിക്കാതിരുന്ന ജസ്പ്രീത് ബുംറയ്ക്ക് ഉപദേശവുമായി ഇന്ത്യൻ മുൻ പേസർ സഹീർ ഖാൻ രംഗത്ത്. ബാറ്റ്സ്മാൻമാർ ബുംറയ്ക്കെതിരേ പ്രതിരോധമാണ് സ്വീകരിക്കുന്നത്. അതിനാൽ വിക്കറ്റെടുക്കാൻ ആക്രമണോത്സുകത വർധിപ്പിക്കണം - സഹീർ പറഞ്ഞു. ബുംറയുടെ ഓവറുകളിൽ 35 റണ്‍സേ എടുക്കാനായുള്ളൂവെങ്കിലും സാരമില്ല, വിക്കറ്റ് നഷ്ടമില്ലാതെ മറ്റു ബൗളർമാരെ അക്രമിച്ച് റണ്‍സടിച്ചു കൂട്ടാമെന്നാണ് അവരുടെ കണക്കുകൂട്ടലെന്നും സഹീർ പറഞ്ഞു. ഒരു പരന്പരയിൽ ആദ്യമായാണ് ബുംറയ്ക്ക് ഒരു വിക്കറ്റ് പോലും ലഭിക്കാതിരുന്നത്